................
കൈ കൊട്ടി വിളിക്കാം,ഞാന്‍
നിന് ആത്മാവിനെ,
മടങ്ങി വരുമോ നീ
ഈ വിളി കേട്ടാല്‍.
മകനെ കാത്തുമ്മയും
ഡാഡിയെ തിരക്കി മകളും
പ്രിയതമനെ വഴി നോക്കി
തന് പ്രേയസിയും;
വേപഥു പൂണ്ട ആ
മനസ്സുകളുടെ വേദന
നീ അറിയുന്നില്ലേ..?
നുണക്കുഴി വിരിയുന്ന-
നിന് ചൊടിയില്‍ ഞാനറിഞ്ഞത്
നിഷ്കളങ്കതയുടെ പര്യായങ്ങളായിരുന്നു.
നീ ചൊരിഞ്ഞ നര്മ്മങ്ങളീല്
ഞാനറിഞ്ഞത്
പ്രായോഗീകതയുടെ നുറുങ്ങുകളായിരുന്നു.
നിന് വചസ്സില് ഞാന്‍
ദര്‍ശിച്ചത്
ഒരു വാഗ്മിയുടെ മുഖമായിരുന്നു.
സതീര്‍ത്ഥ്യാ...നീ തന്നു പോയ
നന്മയുടെ വിത്തുകള്‍
നിന്റെ പരലോക ജീവിതം
ധന്യമാക്കാനുതകട്ടെ;
നീ ഇട്ടേച്ചു പോയതൊന്നും
നിന്നെ അലട്ടാതിരുക്കട്ടെ.
നീക്കി വെച്ചീടുക ഒരിടം
നിന്നരികില്‍
അറിവീലല്ലോ എന്നാണെന്റെ
ഊഴമെന്ന്.
ഏകട്ടെ ഞാനൊരിറ്റു കണ്ണുനീര്
പോക്കട്ടെ ഞാനെന്റെ
മനോവ്യഥ.
.