Sunday, July 20, 2008

ഒരു തുള്ളി കണ്ണുനീര്‍
................

കൈ കൊട്ടി വിളിക്കാം,ഞാന്‍
നിന്‍ ആത്മാവിനെ,
മടങ്ങി വരുമോ നീ
ഈ വിളി കേട്ടാല്‍.


മകനെ കാത്തുമ്മയും
ഡാഡിയെ തിരക്കി മകളും
പ്രിയതമനെ വഴി നോക്കി
തന്‍ പ്രേയസിയും;
വേപഥു പൂണ്ട ആ
മനസ്സുകളുടെ വേദന
നീ അറിയുന്നില്ലേ..?


നുണക്കുഴി വിരിയുന്ന-
നിന്‍ ചൊടിയില്‍ ഞാനറിഞ്ഞത്
നിഷ്കളങ്കതയുടെ പര്യായങ്ങളായിരുന്നു.


നീ ചൊരിഞ്ഞ നര്‍മ്മങ്ങളീല്‍
ഞാനറിഞ്ഞത്
പ്രായോഗീകതയുടെ നുറുങ്ങുകളായിരുന്നു.


നിന്‍ വചസ്സില്‍ ഞാന്‍
ദര്‍ശിച്ചത്
ഒരു വാഗ്മിയുടെ മുഖമായിരുന്നു.


സതീര്‍ത്ഥ്യാ...നീ തന്നു പോയ
നന്മയുടെ വിത്തുകള്‍
നിന്‍റെ പരലോക ജീവിതം
ധന്യമാക്കാനുതകട്ടെ;
നീ ഇട്ടേച്ചു പോയതൊന്നും
നിന്നെ അലട്ടാതിരുക്കട്ടെ.


നീക്കി വെച്ചീടുക ഒരിടം
നിന്നരികില്‍
അറിവീലല്ലോ എന്നാണെന്‍റെ
ഊഴമെന്ന്.


ഏകട്ടെ ഞാനൊരിറ്റു കണ്ണുനീര്‍
പോക്കട്ടെ ഞാനെന്‍റെ
മനോവ്യഥ.
.














16 comments:

yousufpa said...

ഇന്നലെ രാവിലെ അപകടത്തില്‍ മരണമടഞ്ഞ എന്റെ അരുമ സുഹൃത്ത് മജീദിന് വേണ്ടി മഴക്കൂടയിലെ കന്നിപ്പോസ്റ്റ്.

ശ്രീ said...

“നീക്കി വെച്ചീടുക ഒരിടം
നിന്നരികില്‍
അറിവീലല്ലോ എന്നാണെന്‍റെ
ഊഴമെന്ന്”

സുഹൃത്തിന്റെ വേര്‍പാടില്‍ ദു:ഖിയ്ക്കുന്നു മാഷേ.
:(

Kaithamullu said...

ദുഃഖത്തില്‍ പങ്ക് ചേരുന്നൂ, അത്ക്കാ.
:-((

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അത്കന്റെ വേദന സ്ഫുരിക്കുന്ന വരികളിലൂടെ കടന്നുപോയപ്പോള്‍ വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ടില്ലാത്ത ആ സുഹൃത്തിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇരച്ചെത്തി.
ശാന്തസ്വരൂപനായ ആ മാന്യ സുഹൃത്തിന്റെ അകാലവിയോഗം അതീവ ദുഃഖകരം......
മജീദിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം...........

പള്ളിക്കരയില്‍

ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...

അത്ക്കാ.....

വൈകിയെങ്കീലും
ദുഃഖത്തില്‍ പങ്ക് ചേരുന്നൂ,

GURU - ഗുരു said...

കവിതയുടെ സൌന്ദ്യര്യത്തെ ആ ഫോട്ടോ കൊല്ലുന്നുണ്ടോന്നൊരു സംശയം

ഭൂമിപുത്രി said...

ഈ ദുഃഖത്തിൽ പങ്ക്ചേരുന്നു അത്ക്കൻ.

ജെ പി വെട്ടിയാട്ടില്‍ said...

കവിത് മനോഹരമായിരിക്കുന്നു...

Anil cheleri kumaran said...

വളരെ നല്ല വരികള്‍ ശരിക്കും സാഫല്യമായി ഈ ഓര്‍മ്മക്കുറിപ്പ്

ബഷീർ said...

ഈ പോസ്റ്റും ബ്ലോഗും ഇന്നാണു കാണുന്നത്‌

അല്ലാഹു പൊറുത്തു കൊടുക്കട്ടെ.. ആമീന്‍

B Shihab said...

സതീര്‍ത്ഥ്യാ...നീ തന്നു പോയ
നന്മയുടെ വിത്തുകള്‍
നിന്‍റെ പരലോക ജീവിതം
ധന്യമാക്കാനുതകട്ടെ;
നീ ഇട്ടേച്ചു പോയതൊന്നും
നിന്നെ അലട്ടാതിരുക്കട്ടെ.വളരെ നല്ല വരികള്‍

Bindhu Unny said...

വാക്കുകളില്‍ ദു:ഖം നിറഞ്ഞുനില്‍ക്കുന്നു.

പുതിയ ‘കൂട്ടത്തല്ലൊന്നും’ ഇല്ലേ :-)

അരുണ്‍ കരിമുട്ടം said...

മൊട്ടുണ്ണിയുടെ സൈറ്റില്‍ നിന്നാണു ഞാന്‍ ഈ ബ്ലോഗ് കണ്ടത്.നന്നായിരിക്കുന്നു വരികള്‍.എന്തേ പുതിയ പോസ്റ്റ് ഒന്നും ഇടാത്തത്?
അതോ വേറെ ബ്ലോഗുണ്ടോ?
പുതിയ പോസ്റ്റിടും എന്ന പ്രതീക്ഷയോടെ..

കാസിം തങ്ങള്‍ said...

ഒരു പാട് വൈകി ഇതു കാണാന്‍.സുഹൃത്തിന്റെ പരലോകം ഐശ്വര്യം നിറഞ്ഞതാവട്ടെ. അല്ലാഹു മോക്ഷവും ശാന്തിയും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍.

ഇഞ്ചൂരാന്‍ said...

മടങ്ങി വരുമോ നീ
ഈ വിളി കേട്ടാല്‍.............