Sunday, November 28, 2010

ബ്ലോഗ് രചനകൾ അന്താരാഷ്ട്ര പ്രദർശനത്തിൽ.

നന്ദൻ,മനോരാജ്,ജോ, ദിലീപ്

പ്രിയരെ,
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം എറണാകുളത്തപ്പൻ മൈതാനത്ത് ശനിയാഴ്ച മുതൽ ആരംഭിച്ചു. ബ്ലോഗിലെ മികച്ച രചനകൾ പുസ്തക രൂപത്തിൽ വായനക്കാർക്ക് എത്തിക്കാൻ എൻ ബി പബ്ലിക്കേഷൻ ഡോട്ട് കോം ന്റെ സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്.അരുൺ കായംകുളത്തിന്റെ ഹാസ്യരസം നിറഞ്ഞ കായം കുളം സൂപ്പർഫാസ്റ്റും ശബരിമല ശാസ്താവിന്റെ ചരിത്രം വ്യത്യസ്തതയോടെ അണിയിച്ചൊരുക്കിയ കലിയുഗ വരദനും വിറ്റഴിയുന്നു. കൃതി പബ്ലിക്കേഷന്റെ‘മൗനത്തിനപ്പുറത്തെക്ക്’ എന്ന 28 കഥാരചനകൾ നിറഞ്ഞ പുസ്തകവും മറ്റു പുസ്തകങ്ങളുമടക്കം പതിമൂന്നോളം രചനകൾ സ്റ്റാളിൽ ലഭ്യമാണ്‌.കൂടാതെ ബ്ലോഗ് കൂട്ടായ്മയിൽ പിറന്ന കലിയുഗവരദൻ എന്ന അയ്യപ്പ ഭക്തിഗാന സിഡിയും ലഭ്യമാണ്‌.തികഞ്ഞ താത്പര്യത്തോടെയാണ്‌ ജനങ്ങൾ ബ്ലോഗ് രചനകളെ നോക്കിക്കാണുന്നത്.അരങ്ങിന്‌ മാറ്റുകൂട്ടാൻ സജ്ജീവേട്ടന്റെ കാരിക്കേച്ചർ രചനയും സായാഹ്നങ്ങളിൽ അരങ്ങ് തകർക്കുന്നുണ്ട്. ഡിസംബർ 6 വരെ പ്രദർശനം ഉണ്ട്.

Friday, October 15, 2010

പാപത്തിന്റെ ശമ്പളം



ജലമൊഴുകി, വനാന്തരത്തിലൂടെ
കാലാന്തരെ അത്
കടലിൽ ചേരുമായിരിക്കാം.

കൈകഴുകി നരാധമന്മാർ
പാപത്തിന്റെ, ശമ്പളം
കൈപറ്റിയിരിക്കാം.

മനമുരുകി ആകാം
കാർമേഘങ്ങൾ
രക്തമഴ പെയ്തതെന്ന്
നമുക്ക് നിരൂപിക്കാം.

Friday, September 17, 2010

പ്രണയം


പ്രണയം

സകല ചരാചരങ്ങൾക്കും,
ഹൃദയം ഉണ്ടെന്നാണെന്റെ വിശ്വാസം.

ആ ഹൃദയത്തിൽ നിന്നായിരിക്കണം
പ്രണയം ഉത്ഭവിക്കുന്നത്.

എഴുത്താണിക്ക് എഴുത്തൊലയോട്
പ്രണയം തോന്നിയാൽ...!,
അതെന്തായിരിക്കും ആ ഉടലിൽ
എഴുതിച്ചേർക്കുക?.

പ്രണയം....പ്രണയം.....പ്രണയം........

ഈ പ്രണയം വല്ലാത്തൊരു സംഗതി തന്നെ.
അല്ലേ...?

Saturday, September 4, 2010

അനന്തരം



ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ അയാളുടെ കയ്യില്‍ എസ്സെസ്എല്‍‌സിയും ഗുസ്തിയും പിന്നെ പേരിനല്‍‌പം തിരിപ്പിടികളും. ഒരു ജോലി കിട്ടുക, അതുമായി കഴിഞ്ഞുകൂടുക എന്നതില്‍ കൂടുതല്‍ ചിന്തകളൊന്നും അന്ന് അയാള്‍ക്ക് ഉണ്ടായിരുന്നില്ല.

ഒരു പക്ഷെ, അയാളുടെ നിയോഗം എല്ലാ എമിറേറ്റ്സിലും ജോലിയെടുക്കണം എന്നായിരിക്കണം. എന്നാല്‍ ഈ കാലയളവില്‍ അയാള്‍ക്ക് ലഭിച്ചത് നല്ല ഏതാനും ജോലികളായിരുന്നു. താത്കാലീകമായിരുന്നു എങ്കിലും, അതയാളില്‍ അത് ഏറെ വിശ്വാസം ഉണ്ടാക്കി.

എന്തിനധികം, ഏത് പട്ടിക്കും ഒരു ദിനം എന്ന് പറഞ്ഞത് പോലെ അയാള്‍ക്കുമുണ്ടായി ഒരു ദിനം. നിയോഗം എന്നല്ലേ പറയേണ്ടു,ഒരു സെയിത്സ് എക്സിക്യൂട്ടീവായി അയാള്‍ അവരോധിക്കപ്പെട്ടു.

ചെയ്യുന്ന ജോലിക്കനുസരിച്ച് അയാളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു ഒപ്പം അയാളുടെ ആഗ്രഹങ്ങള്‍ക്കും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് അയാളില്‍ ബ്രാന്‍റുകള്‍ പ്രദര്‍ശന വസ്തുക്കള്‍ ആയി. പക്ഷെ, കൊഴിഞ്ഞു വീഴുന്ന അയാളുടെ മുടികളെപ്പോലെ അയാളുടെ ദിനങ്ങളും കൊഴിഞ്ഞ് തീരുന്നത് അയാള്‍ അറിഞ്ഞില്ല.

ഒരു ദിവസം അയാള്‍ പുതിയ ലാപ്ടോപ്പും തോളിലേറ്റി നവീന രീതിയിലുള്ള കൃത്രിമ മുടിയും ഫിറ്റ് ചെയ്ത് ഓഫീസിലേക്ക് കയറി ചെന്നപ്പോള്‍ പലരും അയാളെ തിരി‍ച്ചറിയാന്‍ പ്രയാസപ്പെട്ടു. ആരേയും കൂസാതെ അയാളുടെ ഇരിപ്പിടത്തില്‍ അമര്‍ന്നു. വിലകൂടിയ കറുത്ത കണ്ണട ഊരിവച്ചപ്പോഴാണ് മേശപ്പുറത്തെ കുറിപ്പ് ശ്രദ്ധയില്‍ പെട്ടത്. കുറിപ്പ് വായിച്ചപ്പോള്‍ അയാള്‍ സ്തബ്‌ധനായി. വിശ്വാസം വരാതെ അയാള്‍ മാനേജറുടെ കാബിനിലേക്ക് പോയി.



i am sorry...... Mr,Sandheep ...you know the situation now.....company....can't go with this much people....

മാനേജറുടെ വാക്കുകള്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ ഘോര ഘോരമായി പ്രഹരിച്ചു

Thursday, April 15, 2010

എല്ലാവർക്കും വിഷു ആശംസകൾ....


സ്വർണ്ണമണി ചിലങ്കയെടുത്തു,

മനസ്സിൽ തിരുകി ഭൂമിക.


അത് കൊന്നപൂവായ്
ജനിച്ചു.

ഇനിയും വിഷു വരും,

ഇനിയും പൂക്കും കൊന്ന,

കണി കണ്ടുണരാനായ്.


എല്ലാവർക്കും വിഷു ആശംസകൾ....


Thursday, January 21, 2010

നീരാട്ട്


കാട്ടിലെ ആന
നാട്ടിലെ നരന്‍

ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്

താന്‍പോരിമ
തന്‍ പോരായ്മ.

കാട്ടിലെ തടി
തേവരുടെ ആന
വലിയെടാ..വലി.

ഓ.ടൊ:- പുന്നത്തൂര്‍ ആനക്കോട്ടയില്‍ നിന്നൊരു ആനച്ചിത്രം.
കാമറ:നോക്കിയ 5800
സമയം:5.30PM