Saturday, September 4, 2010

അനന്തരംഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ അയാളുടെ കയ്യില്‍ എസ്സെസ്എല്‍‌സിയും ഗുസ്തിയും പിന്നെ പേരിനല്‍‌പം തിരിപ്പിടികളും. ഒരു ജോലി കിട്ടുക, അതുമായി കഴിഞ്ഞുകൂടുക എന്നതില്‍ കൂടുതല്‍ ചിന്തകളൊന്നും അന്ന് അയാള്‍ക്ക് ഉണ്ടായിരുന്നില്ല.

ഒരു പക്ഷെ, അയാളുടെ നിയോഗം എല്ലാ എമിറേറ്റ്സിലും ജോലിയെടുക്കണം എന്നായിരിക്കണം. എന്നാല്‍ ഈ കാലയളവില്‍ അയാള്‍ക്ക് ലഭിച്ചത് നല്ല ഏതാനും ജോലികളായിരുന്നു. താത്കാലീകമായിരുന്നു എങ്കിലും, അതയാളില്‍ അത് ഏറെ വിശ്വാസം ഉണ്ടാക്കി.

എന്തിനധികം, ഏത് പട്ടിക്കും ഒരു ദിനം എന്ന് പറഞ്ഞത് പോലെ അയാള്‍ക്കുമുണ്ടായി ഒരു ദിനം. നിയോഗം എന്നല്ലേ പറയേണ്ടു,ഒരു സെയിത്സ് എക്സിക്യൂട്ടീവായി അയാള്‍ അവരോധിക്കപ്പെട്ടു.

ചെയ്യുന്ന ജോലിക്കനുസരിച്ച് അയാളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു ഒപ്പം അയാളുടെ ആഗ്രഹങ്ങള്‍ക്കും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് അയാളില്‍ ബ്രാന്‍റുകള്‍ പ്രദര്‍ശന വസ്തുക്കള്‍ ആയി. പക്ഷെ, കൊഴിഞ്ഞു വീഴുന്ന അയാളുടെ മുടികളെപ്പോലെ അയാളുടെ ദിനങ്ങളും കൊഴിഞ്ഞ് തീരുന്നത് അയാള്‍ അറിഞ്ഞില്ല.

ഒരു ദിവസം അയാള്‍ പുതിയ ലാപ്ടോപ്പും തോളിലേറ്റി നവീന രീതിയിലുള്ള കൃത്രിമ മുടിയും ഫിറ്റ് ചെയ്ത് ഓഫീസിലേക്ക് കയറി ചെന്നപ്പോള്‍ പലരും അയാളെ തിരി‍ച്ചറിയാന്‍ പ്രയാസപ്പെട്ടു. ആരേയും കൂസാതെ അയാളുടെ ഇരിപ്പിടത്തില്‍ അമര്‍ന്നു. വിലകൂടിയ കറുത്ത കണ്ണട ഊരിവച്ചപ്പോഴാണ് മേശപ്പുറത്തെ കുറിപ്പ് ശ്രദ്ധയില്‍ പെട്ടത്. കുറിപ്പ് വായിച്ചപ്പോള്‍ അയാള്‍ സ്തബ്‌ധനായി. വിശ്വാസം വരാതെ അയാള്‍ മാനേജറുടെ കാബിനിലേക്ക് പോയി.i am sorry...... Mr,Sandheep ...you know the situation now.....company....can't go with this much people....

മാനേജറുടെ വാക്കുകള്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ ഘോര ഘോരമായി പ്രഹരിച്ചു

12 comments:

യൂസുഫ്പ said...

പണ്ടെന്നൊ എഴുതി വെച്ചതായിരുന്നു.ഇത് വായിക്കാനുള്ള വിധി ഇപ്പോഴായിരിക്കാം....

Jishad Cronic said...

ഇക്കാ പേടിപ്പിക്കല്ലേ... വയസ്സ് ഏറിവരികയാണേ...

കാവിലന്‍ said...

ഗള്‍ഫിലെ ഇന്നത്തെ അവസ്ഥ കൊച്ചു കഥയിലൂടെ നന്നായി വരച്ചു വച്ചു.
അഭിനന്ദനങ്ങള്‍

കാവിലന്‍ said...

ഗള്‍ഫിലെ ഇന്നത്തെ അവസ്ഥ കൊച്ചു കഥയിലൂടെ നന്നായി വരച്ചു വച്ചു.
അഭിനന്ദനങ്ങള്‍

kaithamullu : കൈതമുള്ള് said...

ഇത് ന്നെ പ്പഴത്തെ കഥ!(നാളെയും തുടരും)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ചില സത്യങ്ങൾ പറയാൻ കൂടുതൽ വരികൾ ആവശ്യമില്ല.

പിരിച്ച് വിടലിന്റെ ഭീഷണി തലക്ക് മീതെ തൂങ്ങിക്കിടക്കുന്നവർ ചുരുക്കമല്ല ഇന്ന്..

ആഗ്രഹങ്ങൾക്കും ആർഭാടങ്ങൾക്കും അതിരു വെച്ചാൽ ഞെട്ടലിനു തീവ്രത കുറയും !!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓ.ടോ :

ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.സജീവേട്ടന്റെ വര നന്നായിട്ടുണ്ട് :)

പാലക്കുഴി said...

ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല.... നരികിടന്ന മടയല്ലേ. ചെറു രോമമെങ്കിലും കാണും... കാലം തെളിയിക്കും

Sabu M H said...

recession മാറിയെന്നാണ്‌ കരുതിയത്..

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഒരു ചെറിയ പേടി..... സെയിത്സ് എക്സിക്കൂട്ടീവ് അല്ല, എല്ലാ എമിറേറ്റിലും ജോലി ചെയ്തിട്ടുമില്ല....എന്നാലും !!!

mumsy-മുംസി said...

ആശയം കൊള്ളാം. പക്ഷേ എഴുത്ത് അത്ര നന്നായില്ല എന്നു തോന്നുന്നു, കുറേ മുമ്പ് എഴുതിയതു കൊണ്ടായിരിക്കും അല്ലേ ?

പ്രയാണ്‍ said...

പണ്ടെന്നോ എഴുതിയതെന്ന് പറ്ഞ്ഞതു നന്നായി.......... ഈ അവസ്ഥ മാറിയില്ലേന്നു വിചാരിക്കുകയായിരുന്നു....:)