പ്രണയം
സകല ചരാചരങ്ങൾക്കും,
ഹൃദയം ഉണ്ടെന്നാണെന്റെ വിശ്വാസം.
ആ ഹൃദയത്തിൽ നിന്നായിരിക്കണം
പ്രണയം ഉത്ഭവിക്കുന്നത്.
എഴുത്താണിക്ക് എഴുത്തൊലയോട്
പ്രണയം തോന്നിയാൽ...!,
അതെന്തായിരിക്കും ആ ഉടലിൽ
എഴുതിച്ചേർക്കുക?.
പ്രണയം....പ്രണയം.....പ്രണയം........
ഈ പ്രണയം വല്ലാത്തൊരു സംഗതി തന്നെ.
അല്ലേ...?
20 comments:
എല്ലാവരും പ്രണയത്തേക്കുറിച്ച് കുറിക്കുകയും വാതോരാതെ പറയുകയും ചെയ്യുന്നു.എനിയ്ക്കും വേണ്ടെ എന്തെങ്കിലുമൊന്ന് കുറിക്കുക. ഇതാ ഒരു ശകലം പ്രണയത്തെ കുറിച്ച്.
യൂസഫ് പെട്ടന്ന് പ്രണയത്തെ കുറിച്ചൊക്കെ പറയുന്നു കുഴപ്പം വല്ലതും ?
ഓ പ്രണയത്തെക്കുറിച്ചാണോ!!
ശ്ശോ എനിക്കറിയാത്ത വിഷയമായിപ്പോയി യൂസുഫ്ക
:) :) :)
(എന്താ സംഭവം?)
എഴുത്താണിക്ക് എഴുത്തൊലയോട്
പ്രണയം തോന്നിയാൽ...!,
കൈത്താങ്ങായിരിക്കുക
പ്രണയത്തിൻ കവിതകൾവിരിയും
atheyathe :)
പോരട്ടേന്ന് , പ്രണയത്തെ പറ്റി വീണ്ടും....
:)
ആശംസകള്‍
പ്രണയം ഹൃദയത്തിലുണരേണ്ട മൃതു വികാരം...ഇന്നത് ബുദ്ധിയിലുതിച്ച് ഉപാധി വെക്കുന്നു എന്ന് മാത്രം....യുസഫ്പ ആശംസകള്‍
ഓര്‍മ്മയുണ്ടോ യൂസഫ്പ, ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌന്ധം...
പ്രണയം....പ്രണയം.....പ്രണയം........
pranayardhram.........aashamsakal............
അതെ യൂസഫ്പ. പ്രണയത്തിന്റേത് ഒരു മഹാപ്രയാണമാണ്. ജീവന്റെ കണിക ഉരുവംകൊണ്ട കാലംതൊട്ടേ അതു തുടങ്ങി.. അതെവിടെയും തങ്ങാതെ എല്ലാവരേയും തൊട്ടുതലോടി മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുന്നു.. ലോകാവസാനം വരെ ഈ പോക്ക് പോയിക്കൊണ്ടിരിക്കും എന്നാണ് ലക്ഷണം കണ്ടിട്ടു തോന്നുന്നത്. ഇപ്പോൾ ദേ പോകുന്ന പോക്കിൽ അതു യൂസഫ്പയേയും തൊട്ടു. ആർക്കും രക്ഷയില്ല കൂട്ടരേ....!!
സ്നേഹവും പ്രണയവും ഒന്നിച്ചൊഴുകട്ടെ...സ്നേഹമില്ലാത്ത പ്രണയവും പ്രണയമില്ലാത്ത സ്നേഹവും അപൂർണ്ണം.
പ്രണയ കവീത പൂർണ്ണമായോ എന്നൊരു തോന്നൽ :)
എഴുത്താണിക്ക് എഴുത്തൊലയോട്
പ്രണയം തോന്നിയാൽ...!,
അതെന്തായിരിക്കും ആ ഉടലിൽ
എഴുതിച്ചേർക്കുക?.
ഐ.ലവ്യു... എന്നല്ലേ..
nalla varikaL...........
പ്രണയം... നല്ലൊരു അനുഭവം...
Niranja Pranayam ...!
Manoharaam, Ashamsakal...!!!
കൊള്ളാം :)
നന്ദേട്ടാ... അടി!
ഞാന്‍ മനസ്സില്‍ കരുതിയ അതേ കമന്റ് അതാ ആ പഹയന് കുമാരന് പറഞ്ഞിരിക്കുന്നു. ഇനി ഞാന്‍ എന്തു പറയാനാ...
Post a Comment