Wednesday, November 11, 2009

കലിയുഗം

ശില്പിയുടെ മാനസീക സംഘര്‍ഷങ്ങള്‍ മൂര്‍ത്തരൂപങ്ങളായും അമൂര്‍ത്തരൂപങ്ങളായും കൊത്തിയെടുക്കുമ്പോള്‍ ,അത് കാഴ്ചയുടെ കാണാപുറങ്ങളിലേക്ക് അല്ലെങ്കില്‍ കലാമൂല്യമറിയാത്തവന്‍റെ കൈകളിലേക്ക്..!. അങ്ങിനെ ഒന്നാവാം ഈ കമനീയ ശില്പം .ഇതൊരു ഇന്തോനേഷ്യന്‍ ശില്പിയുടെ കരവിരുതില്‍ മരത്തിന്‍റെ വേരില്‍ വിരിഞ്ഞതാണ്. അതിന്‌ പൊടിപിടിച്ച് വെയിലും മഴയും കൊള്ളാനാണ്‌ വിധി. അജ്മാനിലെ ഇത്തിസാലാത്തിന്‌ സമീപത്തെ ഒരു കഫെയില്‍ നിന്നും നോക്കിയ 6233 യില്‍ പകര്‍ത്തിയത്.