ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ അയാളുടെ കയ്യില്‍ എസ്സെസ്എല്‍സിയും ഗുസ്തിയും പിന്നെ പേരിനല്‍പം തിരിപ്പിടികളും. ഒരു ജോലി കിട്ടുക, അതുമായി കഴിഞ്ഞുകൂടുക എന്നതില്‍ കൂടുതല്‍ ചിന്തകളൊന്നും അന്ന് അയാള്‍ക്ക് ഉണ്ടായിരുന്നില്ല.
ഒരു പക്ഷെ, അയാളുടെ നിയോഗം എല്ലാ എമിറേറ്റ്സിലും ജോലിയെടുക്കണം എന്നായിരിക്കണം. എന്നാല്‍ ഈ കാലയളവില്‍ അയാള്‍ക്ക് ലഭിച്ചത് നല്ല ഏതാനും ജോലികളായിരുന്നു. താത്കാലീകമായിരുന്നു എങ്കിലും, അതയാളില്‍ അത് ഏറെ വിശ്വാസം ഉണ്ടാക്കി.
എന്തിനധികം, ഏത് പട്ടിക്കും ഒരു ദിനം എന്ന് പറഞ്ഞത് പോലെ അയാള്‍ക്കുമുണ്ടായി ഒരു ദിനം. നിയോഗം എന്നല്ലേ പറയേണ്ടു,ഒരു സെയിത്സ് എക്സിക്യൂട്ടീവായി അയാള്‍ അവരോധിക്കപ്പെട്ടു.
ചെയ്യുന്ന ജോലിക്കനുസരിച്ച് അയാളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു ഒപ്പം അയാളുടെ ആഗ്രഹങ്ങള്‍ക്കും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് അയാളില്‍ ബ്രാന്‍റുകള്‍ പ്രദര്‍ശന വസ്തുക്കള്‍ ആയി. പക്ഷെ, കൊഴിഞ്ഞു വീഴുന്ന അയാളുടെ മുടികളെപ്പോലെ അയാളുടെ ദിനങ്ങളും കൊഴിഞ്ഞ് തീരുന്നത് അയാള്‍ അറിഞ്ഞില്ല.
ഒരു ദിവസം അയാള്‍ പുതിയ ലാപ്ടോപ്പും തോളിലേറ്റി നവീന രീതിയിലുള്ള കൃത്രിമ മുടിയും ഫിറ്റ് ചെയ്ത് ഓഫീസിലേക്ക് കയറി ചെന്നപ്പോള്‍ പലരും അയാളെ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടു. ആരേയും കൂസാതെ അയാളുടെ ഇരിപ്പിടത്തില്‍ അമര്‍ന്നു. വിലകൂടിയ കറുത്ത കണ്ണട ഊരിവച്ചപ്പോഴാണ് മേശപ്പുറത്തെ കുറിപ്പ് ശ്രദ്ധയില്‍ പെട്ടത്. കുറിപ്പ് വായിച്ചപ്പോള്‍ അയാള്‍ സ്തബ്‌ധനായി. വിശ്വാസം വരാതെ അയാള്‍ മാനേജറുടെ കാബിനിലേക്ക് പോയി.
i am sorry...... Mr,Sandheep ...you know the situation now.....company....can't go with this much people....
മാനേജറുടെ വാക്കുകള്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ ഘോര ഘോരമായി പ്രഹരിച്ചു