Friday, October 15, 2010

പാപത്തിന്റെ ശമ്പളം



ജലമൊഴുകി, വനാന്തരത്തിലൂടെ
കാലാന്തരെ അത്
കടലിൽ ചേരുമായിരിക്കാം.

കൈകഴുകി നരാധമന്മാർ
പാപത്തിന്റെ, ശമ്പളം
കൈപറ്റിയിരിക്കാം.

മനമുരുകി ആകാം
കാർമേഘങ്ങൾ
രക്തമഴ പെയ്തതെന്ന്
നമുക്ക് നിരൂപിക്കാം.

13 comments:

yousufpa said...

ജലത്തെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് ആരൊക്കെയോ ഉത്ബോധിപ്പിച്ചിരുന്നു.

ശ്രീ said...

നന്നായി

അലി said...

ആയിരിക്കാം!

TPShukooR said...

good one

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അപൂർണ്ണത അനുഭവപ്പെട്ടു യൂസഫ്പാ.. (അതുകൊണ്ടായിരിക്കാം കവിതാ "ശകലം” എന്നു വകതിരിച്ചത് അല്ലേ?)

Manoraj said...

വിഷയം നല്ലത് തന്നെ യൂസഫ്പ. ചിന്തനീയവും.

ബഷീർ said...

ഉസ്മാൻ‌ക്ക (പള്ളിക്കരയിൽ) പറഞ്ഞപോലെ, കവിതാ’ ശകലം ‘ നന്നായി

കരയാൻ കണ്ണുനീരെന്ന ജലം വറ്റാതിരിക്കട്ടെ..

ആശംസകൾ

ബഷീർ said...

OT:

ഞാനും കണ്ടിരുന്നു. ഉത്ബോധനം.. അത് 19 നു പോസ്റ്റ് ചെയ്യണമെന്നായിരുന്നില്ലേ..? ആ റിക്വസ്റ്റിന്റെ ഒരു ലിങ്ക് ഉണ്ടെങ്കിൽ എന്റെ മെയിലിൽ അയക്കുമല്ലോ.. ചില ജോലി സംബന്ധമായ കാര്യങ്ങൾ കൊണ്ട് അല്പം മാറിനില്ക്കയാണെങ്കിലും ജലം എന്നത് എന്നും എന്നെ ആകുലപ്പെടുത്തുന്ന വിഷയമെന്നത് കൊണ്ട് മൊഴിമുത്തുകളിൽ 2 വരി കുറിക്കണമെന്ന് കരുതുന്നു. ഇൻശാ അല്ലാഹ്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചങ്കില്‍ തറക്കുന്ന വാക്കുകള്‍ ആണല്ലോ.കുറഞ്ഞ വാക്കുകളില്‍ ശക്തമായ സന്ദേശം!
ഭാവുകങ്ങള്‍!
('കാലാന്തരെ'എന്നാണോ 'കാലാന്തരേണ'എന്നാണോ കൂടുതല്‍ യോജിക്കുക?)

പ്രയാണ്‍ said...

നന്നായി......... ഇട്ക്കൊരുപാട് ചിന്തിക്കാന്‍ വിട്ട് ഒരപൂര്‍ണ്ണത എനിക്കും തോന്നി..................

mumsy-മുംസി said...

കവിത എഴുതാന്‍ ആരെങ്കിലും ഉദ്ബോധിക്കണമെന്നില്ല എന്നു തോന്നുന്നു, കവിത താനെ വരണം . അത് പിന്നീട് ഒരു ഉദ്ബോധനമാവട്ടെ !
ആദ്യവരിയും അവസാനത്തെ വരിയും ഒന്നു കൂടി എഡിറ്റ് ചെയ്യാമായിരുന്നെന്ന് തോന്നി.
വീണ്ടും കവിത എഴുതുക...ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

മനമുരുകി ആകാം
കാർമേഘങ്ങൾ
രക്തമഴ പെയ്തതെന്ന്
നമുക്ക് നിരൂപിക്കാം.


വരികളിഷ്ടായി ഭായീ..

പാവപ്പെട്ടവൻ said...

ജലം.. ഓരോ ആത്മാവും നനച്ചു വളര്‍ത്തുന്ന മഹാ പ്രവാഹം നല്ല വരികള്‍